ഡബ്ലിൻ: പുതിയ ശമ്പള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതോടെ അയർലൻഡിൽ പൊതുമേഖലാ ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കിന് സാധ്യത. നവംബർ 11ന് പണിമുടക്ക് നടത്താനുള്ള നടപടികൾ പരിഗണിക്കുമെന്ന് തൊഴിലാളി യൂണിയനുകൾ അറിയിച്ചു.
വർക്ക്പ്ലേസ് റിലേഷൻസ് കമ്മിഷന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് യൂണിയൻ പ്രതിനിധികൾ പിരിഞ്ഞത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അംഗീകരിക്കാവുന്ന നിർദേശം ലഭിച്ചിട്ടില്ലെന്നും നിലവിൽ ഇരുപക്ഷവും തമ്മിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്നും ഫോർസ (Fórsa) യൂണിയൻ ജനറൽ സെക്രട്ടറി കെവിൻ കാലിനൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ അനുബന്ധ യൂണിയനുകളുമായി യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനുമുമ്പ് അംഗീകരിക്കാവുന്ന കരാർ നിർദേശം ലഭിച്ചില്ലെങ്കിൽ നവംബർ 11ന് രാജ്യവ്യാപക പണിമുടക്കിനുള്ള നീക്കമുണ്ടാകും.
നേരത്തെയും മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിയിരുന്നു. പുതിയ സമരനീക്കം യാഥാർഥ്യമായാൽ ആരോഗ്യരംഗം, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളെ ബാധിച്ചേക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.