മീനച്ചിൽ: പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വാഹനം എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മീനച്ചിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ഒരു മാസത്തിലേറെയായി പാലിയേറ്റീവ് വാഹനം വർക്ക്‌ഷോപ്പിൽ കിടക്കുകയാണെന്നും ഇതുമൂലം നിരവധി കിടപ്പുരോഗികൾ ആവശ്യമായ പരിചരണവും സേവനങ്ങളും ലഭിക്കാതെ ദുരിതത്തിലാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് വാഹനം അടിയന്തരമായി നന്നാക്കി നിരത്തിലിറക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സജീവ് പാറക്കടവ്, ബിജെപി മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദൻ നിരവത്ത്, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ പി.ജെ., ബിജു സി.ബി., ശരത് കുമാർ എം.എസ്. എന്നിവർ സംസാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.