അബുദാബി: നാലര വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കണ്ടെത്താനുള്ള അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് അബുദാബിയിൽ തുടക്കമായി. രണ്ട് ദിവസം നീളുന്ന ചർച്ചയിൽ റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികൾ പങ്കെടുക്കുന്നു. ഫെബ്രുവരിക്ക് ശേഷം ഇരു രാജ്യങ്ങളും നേരിട്ട് നടത്തുന്ന ആദ്യ ചർച്ചയാണിത്.
യുദ്ധം അവസാനിപ്പിക്കാൻ വിപുലമായ സമാധാന കരാർ സാധ്യമായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ വിഷയത്തിനൊപ്പം യൂറോപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയുടെ പരിധിയിൽ വരാമെന്നാണ് സൂചന.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉപദേഷ്ടാവ് വ്‌ളാഡിമിർ മെഡിൻസ്‌കിയാണ് റഷ്യൻ സംഘത്തെ നയിക്കുന്നത്. യുക്രെയ്ൻ സംഘത്തിന് റുസ്തം ഉമറോവാണ് നേതൃത്വം നൽകുന്നത്. ഫ്രാൻസ്, ജർമനി, യൂറോപ്യൻ കമ്മീഷൻ എന്നിവയുടെ പ്രതിനിധികളും അബുദാബിയിലെത്തിയിട്ടുണ്ട്. എന്നാൽ ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തെ റഷ്യ എതിർക്കുന്നു.
കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് മേഖലയുമായി ബന്ധപ്പെട്ട തർക്കമാണ് സമാധാന കരാറിന് മുന്നിലുള്ള പ്രധാന തടസ്സം. ഡോൺബാസിന്റെ മുഴുവൻ നിയന്ത്രണവും വിട്ടുനൽകണമെന്നാണ് റഷ്യയുടെ ആവശ്യം. എന്നാൽ സൈനികർ പോരാടി സംരക്ഷിച്ച പ്രദേശങ്ങൾ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
പ്രദേശിക വിട്ടുവീഴ്ചകൾ സംബന്ധിച്ച ചർച്ചകൾ ഉന്നത രാഷ്ട്രീയ തലത്തിൽ മാത്രമേ നടത്താനാകൂവെന്നും യുക്രെയ്‌നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും കീവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ തുടരുകയാണ്.
യുക്രെയ്‌നിന്റെയും യൂറോപ്പിന്റെയും ഭാവി സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ട്. അബുദാബിയിലെ ചർച്ചകളുടെ ഫലം യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ നയതന്ത്ര നീക്കങ്ങളിൽ നിർണായകമായേക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.