കൊച്ചി: എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. നോര്‍ത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്.
സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച പ്രതി അക്രമാസക്തനാവുകയായിരുന്നുധൈര്യമുണ്ടെങ്കില് എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ... നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാര്ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ...? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കില്‍ അപ് ലോഡ് ചെയ്യ് സാറെ...' എന്നൊക്കെ പൊലീസിനെ വെല്ലുവിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കായി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകവേയാണ് സിപിഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ച് മുറിച്ചത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. തുടര്‍ന്ന് അജിത് പോള്‍ ചികിത്സ തേടുകയും പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇയാള്‍ ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് രാസപരിശോധനഫലം വന്നാലെ വ്യക്തമാകൂ. ഇതിനായി പ്രതിയുടെ സാമ്പിളുകള്‍ ശേഖരിച്ചു. പൊലീസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പൊലീസും എക്സൈസും പരിശോധനകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.