ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിനെ തുടർന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. ശനിയാഴ്ച നോണി ജില്ലയിലുണ്ടായ വെടിവയ്പിൽ മൂന്ന് പേരാണ് മരിച്ചത്. ആയുധധാരികളായ അജ്ഞാത സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിവരങ്ങൾ.
ഒക്ടോബർ 28 മുതൽ കാണാതായിരുന്ന രണ്ട് കുക്കി യുവാക്കളുടെ മൃതദേഹങ്ങൾ ഞായറാഴ്ച സുരക്ഷാസേന നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സെനാപതി ജില്ലയിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ പിന്നീട് കാങ്പോക്പി മേഖലയിലേക്ക് മാറ്റി. പാവ്ഗിൻലാൽ ഹാങ്സിങ് (20), ടിൻജിൻലുൻ ചോങ്ലോയ് (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൊലപാതകങ്ങൾക്ക് പിന്നിൽ നാഗാ സായുധ സംഘങ്ങളാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചിട്ടുണ്ടെങ്കിലും അക്രമികൾ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സംഭവങ്ങളിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.