മുരാസു ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ആന്ധ്ര തീരത്ത് അതീവ ജാഗ്രത

മുരാസു ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ആന്ധ്ര തീരത്ത് അതീവ ജാഗ്രത

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുറാസു’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ആന്ധ്രപ്രദേശ് തീരത്ത് ജാഗ്രതാ നിർദേശം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പനുസരിച്ച്, നവംബർ രണ്ടിന് അർധരാത്രിക്കും നവംബർ മൂന്നിന് പുലർച്ചയ്ക്കും ഇടയിൽ നെല്ലൂരിനും നർസാപുരത്തിനും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്.


കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാമെന്നും കാറ്റിന്റെ വേഗം 120 കിലോമീറ്റർ വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലും തീവ്രതയിലും മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പിന്റെ തുടർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ആന്ധ്രപ്രദേശിനും സമീപ തീരപ്രദേശങ്ങൾക്കും മുന്നൊരുക്കങ്ങൾ ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network