ടാറ്റ മോട്ടോഴ്‌സ് ആഗോള വാണിജ്യ വാഹന വിപണിയിൽ നാലാമത്

ടാറ്റ മോട്ടോഴ്‌സ് ആഗോള വാണിജ്യ വാഹന വിപണിയിൽ നാലാമത്

മുംബൈ: ഇറ്റാലിയൻ വാണിജ്യ വാഹന നിർമാതാക്കളായ ഐവെക്കോ ഗ്രൂപ്പിന്റെ 89.42 ശതമാനം ഓഹരികൾ ഏറ്റെടുത്തതോടെ ആഗോള വാണിജ്യ വാഹന വിപണിയിൽ നിർണായക സ്ഥാനം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഏകദേശം 36,000 കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ ആറ് ടണ്ണിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ ലോകത്തെ നാലാമത്തെ വലിയ വാഹന നിർമാണ ഗ്രൂപ്പായി ടാറ്റ മോട്ടോഴ്‌സും ഐവെക്കോയും മാറി.


ഇരു കമ്പനികളും സംയോജിത ആഗോള വാണിജ്യ മൊബിലിറ്റി സംരംഭമായി പ്രവർത്തനം ആരംഭിച്ചതായി നവംബർ മൂന്നിന് പ്രഖ്യാപിച്ചു. പുതിയ സംരംഭത്തിന് 130ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ടാകും. ഏകദേശം 2.28 ലക്ഷം കോടി രൂപയുടെ സംയുക്ത വാർഷിക വരുമാനവും 5.9 ലക്ഷം വാഹനങ്ങളുടെ വാർഷിക വിൽപ്പനയുമാണ് ഗ്രൂപ്പിന്റെ പ്രധാന ശക്തി.

27 നിർമാണ കേന്ദ്രങ്ങളും 25 ഗവേഷണ-വികസന കേന്ദ്രങ്ങളും 73,000ത്തിലധികം ജീവനക്കാരുമുള്ള സംരംഭം യൂറോപ്പ്, ഇന്ത്യ, ദക്ഷിണ അമേരിക്ക, ഏഷ്യ, മധ്യപൂർവദേശം, ആഫ്രിക്ക തുടങ്ങിയ വിപണികളിൽ പ്രവർത്തനം വ്യാപിപ്പിക്കും. ഇന്ത്യയിലും വളർന്നുവരുന്ന വിപണികളിലും ടാറ്റ മോട്ടോഴ്‌സിനുള്ള ശക്തമായ സാന്നിധ്യവും യൂറോപ്പിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ഐവെക്കോയ്ക്കുള്ള സ്വാധീനവും സംയോജനത്തിലൂടെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം.

വാണിജ്യ വാഹനങ്ങൾ, ബസുകൾ, പവർട്രെയിനുകൾ തുടങ്ങിയ മേഖലകളിലെ ഇരുകമ്പനികളുടെയും സാങ്കേതികവിദ്യയും ഉൽപ്പന്നശേഷിയും സംയോജിപ്പിക്കുന്നത് ആഗോളതലത്തിൽ മത്സരശേഷി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വാഹന വ്യവസായത്തിനും അന്താരാഷ്ട്ര വിപണികളിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ഈ ഏറ്റെടുക്കൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network