ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് കവർച്ച; 17 കാരൻ അടക്കം 3 പേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് കവർച്ച; 17 കാരൻ അടക്കം 3 പേർ പിടിയിൽ

 കാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ 17 കാരനെയുമാണ് ടൗൺ പൊലീസ് അറസ്റ്റ്‌ ചെയ്തത്. കാസർകോട് പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം.

പനത്തടി കോളിച്ചാൽ സ്വദേശിയായ യുവാവും പെൺ സുഹൃത്തുമെടുത്ത ലോഡ്ജ് മുറിയിലേക്ക് വൈകീട്ട് 4.30 ഓടെ മൂവരും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവാവിന്റെ മുഖത്തടിച്ച്, ഇരുവരെയും കൊല്ലുമെന്നും ഇവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി 

എടിഎം കാർഡും 10,000 രൂപയും കവർന്നു. ഇതിനിടെ യുവതിയുടെ ഒരു ജോഡി സ്വർണക്കമ്മലും സംഘം കൈക്കലാക്കി. തുടർന്ന് യുവാവിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് മൂന്ന് പേരെയും അറസ്റ്റ്‌ ചെയ്തു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളാണ് സാബിതും അമീർ അലിയും. ഇരുവരെയും കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിനു മുന്നിലും ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network