തിരുവനന്തപുരം: പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കരകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു. കാളിയോട് സ്വദേശി വിനോദ് പട്ടം, സുനി എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.30ഓടെ വട്ടപ്പാറ ജൂബിലി നഗറിലായിരുന്നു സംഭവം.
വിനോദിന്റെ ബന്ധുവായ വിജയരാജിന്റെ വീടിന് സമീപം പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ പശുക്കളുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിനെതിരെ വിജയരാജ് എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് വിനോദും സുനിയും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം.
സുനിയെ വെട്ടുകത്തിയുമായി വീട്ടിലെത്തി വിനോദ് ആക്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. തുടർന്ന് സുനിക്കൊപ്പമുണ്ടായിരുന്ന ലാലുവും മറ്റുള്ളവരും ചേർന്ന് വിനോദിനെ ആക്രമിച്ചതായും പൊലീസ് പറയുന്നു. ലാലുവിനും നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്.
വിനോദിനെ ആക്രമിച്ചെന്ന പരാതിയിൽ ആറുപേർക്കെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തു. സുനിയെ ആക്രമിച്ചെന്ന പരാതിയിലും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.