വാഷിംഗ്ടണ്‍ : പാകിസ്ഥാനെതിരെ യുഎസ് സെനറ്റ് സീറ്റ് നേടിയ ആദ്യ മുസ്ലീം സ്ഥാനാർത്ഥി അബ്ദുള്‍ അല്‍-സയീദും രംഗത്ത്.
പാകിസ്ഥാൻ ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം സാമ്പത്തിക സഹായം നല്‍കുന്നത് നിർത്തണമെന്ന് ഡെമോക്രാറ്റിക് നേതാവ് അബ്ദുള്‍ അല്‍-സയീദ് ആവശ്യപ്പെട്ടു. ഇസ്രായേല്‍, പാകിസ്ഥാൻ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ മുസ്ലീം സെനറ്റ് അംഗമെന്ന നിലയില്‍ സയീദിനെ പാകിസ്ഥാൻ പ്രശംസിക്കുന്നതിനിടെയാണ് സയീദ് കൃത്യമായ തിരിച്ചടി നല്‍കിയത്.അമേരിക്കൻ വാർത്താ ഏജൻസിയായ എബിസിക്ക് നല്കിയ അഭിമുഖത്തില്‍, അത്തരം രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ലെന്ന് അമേരിക്ക ഉറപ്പാക്കണമെന്ന് സയീദ് പറഞ്ഞു. ഇസ്രായേലിനുള്ള അമേരിക്കൻ സഹായത്തെയും അബ്ദുള്‍ നിരന്തരം എതിർത്തിട്ടുണ്ട് .
ഈ നടപടി ഇസ്രായേലില്‍ മാത്രം ഒതുങ്ങരുത്. അന്താരാഷ്ട്ര നിയമം പരസ്യമായി ലംഘിക്കുകയും അമേരിക്കൻ സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.