അനുമതിയില്ലാതെ പ്രതിമ സ്ഥാപിച്ചു: ദീപത്തൂണ്‍ കേസിലെ തിരിച്ചടിക്ക് പിന്നാലെ തഞ്ചാവൂര്‍ ക്ഷേത്ര ഭൂമിയിലെ പെരിയാര്‍ പ്രതിമ നീക്കാൻ ഉത്തരവ്,

അനുമതിയില്ലാതെ പ്രതിമ സ്ഥാപിച്ചു: ദീപത്തൂണ്‍ കേസിലെ തിരിച്ചടിക്ക് പിന്നാലെ തഞ്ചാവൂര്‍ ക്ഷേത്ര ഭൂമിയിലെ പെരിയാര്‍ പ്രതിമ നീക്കാൻ ഉത്തരവ്,

ചെന്നൈ: തിരുപ്പറങ്കുൻറം ദീപത്തൂണ്‍ കേസില്‍ വിജയ് സർക്കാരിന് തിരിച്ചടി തുടരുന്നതിനിടെ, തഞ്ചാവൂർ ക്ഷേത്രഭൂമിയിലെ പെരിയാർ പ്രതിമ മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

തുടർന്ന് വിജയ് സർക്കാർ ഉത്തരവ് നടപ്പിലാക്കി. രാത്രി വൈകി ക്രെയിൻ ഉപയോഗിച്ച്‌ മാറ്റുകയായിരുന്നു. എന്നാല്‍ എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് അറിയില്ല. തഞ്ചാവൂർ ജില്ലയിലെ കണ്ടിയൂരിലുള്ള അരുള്‍മിഗു ബ്രഹ്മശിരകണ്ഡീശ്വരർ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് ഇ.വി. രാമസ്വാമി പെരിയാറുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്

. ക്ഷേത്ര അധികൃതരുടെയോ ജില്ലാ കളക്ടറുടെയോ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ്.ജസ്റ്റിസുമാരായ പി. വേല്‍മുരുകൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 പ്രതിമ സുരക്ഷിതമായി നീക്കി മറ്റൊരു അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് നാല് ആഴ്‌ച സമയം നല്‍കി. പാലിക്കല്‍ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ശുപാർശ ചൂണ്ടിക്കാട്ടി രാമ രവികുമാർ നല്‍കിയ ഹർജിയിലാണ് വിധി. പ്രതിമയ്‌ക്ക് താഴെയുള്ള, ദൈവമില്ലെന്ന പെരിയാറുടെ വാചകവും ഹർജിക്കാരൻ ചോദ്യം ചെയ്‌തിരുന്നു.

വിജയ് സർക്കാർ സുപ്രീംകോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. തഞ്ചാവൂർ ജില്ലാ കളക്ടർ മുഖേനയാണ് സർക്കാർ ഹർജി നല്‍കിയത്.

അതേസമയം ദീപത്തൂണില്‍ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി നല്‍കിയ ഉത്തരവ് പാലിക്കാത്തതില്‍ സുപ്രീംകോടതി നേരത്തെ വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. “മനഃപൂർവവും പ്രകടവുമായ അനുസരണക്കേട്” എന്നാണ് കോടതി വിശേഷിപ്പിച്ചത്.

 പിന്നീട് സിആർപിഎഫ് സംരക്ഷണത്തില്‍ ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് വിഷയങ്ങളിലും സർക്കാർ നിലപാട് വലിയ രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network