അയര്‍ലണ്ട് മലയാളി നിര്യാതനായി; അന്ത്യം അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ

അയര്‍ലണ്ട് മലയാളി നിര്യാതനായി; അന്ത്യം അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ

ഡബ്ലിൻ: അയർലൻഡിലെ സ്റ്റാമുള്ളനിൽ താമസിച്ചിരുന്ന കോഴിക്കോട് പുല്ലൂരാംമ്പാറ സ്വദേശി ബെന്നി ഫ്രാൻസിസ് പുളിക്കൽ (57) നിര്യാതനായി.

രണ്ട് മാസം മുമ്പ് സ്റ്റാമുള്ളനിലെ സ്വന്തം ഭവനത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ (നവംബർ 28, ശനിയാഴ്ച) വൈകുന്നേരം ദ്രോഹഡയിലെ ഔർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അപകടത്തെ തുടർന്ന് ആദ്യം ബൂമോണ്ട് (Beaumont) ആശുപത്രിയിലും പിന്നീട് ദ്രോഹഡ ലൂർദ്ദ് ആശുപത്രിയിലുമായി വിദഗ്ധ ചികിത്സയിലായിരുന്നു അദ്ദേഹം.

പതിനഞ്ച് വർഷം മുമ്പാണ് ബെന്നി അയർലൻഡിൽ എത്തിയത്. ബാൽബ്രിഗാന് സമീപമുള്ള സ്റ്റാമുള്ളനിലേക്ക് താമസം മാറുന്നതിന് മുൻപ് ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലായിരുന്നു താമസിച്ചിരുന്നത്. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് ബോൺസെക്കേഴ്‌സ് ഹോസ്പിറ്റലിലും (Bon Secours Hospital) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോഴിക്കോട് പുല്ലൂരാംമ്പാറയിലെ പരേതരായ പി.ഡി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ജിജി (ബോൺ സെക്കൂർ ആശുപത്രി ) മകൻ: ഡാനിയൽ.

മൃതസംസ്കാരം അയർലൻഡിൽ തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിവരികയാണ്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network