കോഴിക്കോട്: വെള്ളിപ്പറമ്പില്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്തിനാണ് മർദ്ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്ദമംഗലം പോലീസാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ യുവാവിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന പരാതിക്കാരന്റെ ഉമ്മയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം ഇടിവള, കരിങ്കല്ല്, കത്തി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിന് പുറമെ, യുവാവിന്റെ കൈവശമുണ്ടായിരുന്ന 60,000 രൂപ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ 12 മിനിയും 12,000 രൂപ വിലയുള്ള ഫാസ്റ്റ്ട്രാക്ക് വാച്ചും അക്രമികള്‍ കവർന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.