പേര് ഇഷ്ടമായില്ല'; യുഎസിൽ യുവാവിന്റെ ആക്രമണത്തിൽ യൂബർ ഡ്രൈവർക്ക് ദാരുണാന്ത്യം,

പേര് ഇഷ്ടമായില്ല'; യുഎസിൽ യുവാവിന്റെ ആക്രമണത്തിൽ യൂബർ ഡ്രൈവർക്ക് ദാരുണാന്ത്യം,

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ യാത്രക്കാരന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ സൊമാലി-അമേരിക്കൻ യൂബർ ഡ്രൈവർ മരിച്ചു.

51 വയസുള്ള മുഹമ്മദ് യൂസുഫ് ശനിയാഴ്ച രാവിലെ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ സെന്ററിലാണ് മരിച്ചതെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (കെയർ) വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ മാസം 14-നാണ് മുഹമ്മദ് യൂസുഫ് ആക്രമിക്കപ്പെട്ടത്. സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയും സ്വന്തം കാർ കയറ്റി ഇറക്കിയ ശേഷം വഴിയരികിലെ കുഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

സംഭവവുമായി ബന്ധപ്പെട്ട് 25 വയസുള്ള സമിത് അപൂർവ പട്ടേലിനെതിരെ നേരത്തെ വധശ്രമത്തിനും കാർ തട്ടിയെടുത്തതിനും കേസെടുത്തിരുന്നു. യൂസുഫിന്റെ മരണത്തെത്തുടർന്ന് പ്രതിക്കെതിരെ മനപ്പൂർവമുള്ള നരഹത്യ (സെക്കൻഡ് ഡിഗ്രി ഇന്റൻഷണൽ മർഡർ) കുറ്റം കൂടി ചുമത്തുമെന്ന് ഹെന്നെപിൻ കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അതേസമയം, യൂസുഫിന്റെ വിയോഗത്തിൽ സമിത് പട്ടേൽ ദുഃഖം രേഖപ്പെടുത്തുന്നതായും കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻവിധികളോടെ പ്രതികരിക്കരുതെന്നും പ്രതിയുടെ അഭിഭാഷക കാതറിൻ ടർണർ ഇമെയിൽ സന്ദേശത്തിൽ അഭ്യർഥിച്ചു.

ആക്രമണത്തിന് പിന്നിൽ പേരിനോടുള്ള വിരോധമെന്ന് കോടതി രേഖകൾ

ആക്രമണം നടക്കുന്ന സമയത്ത് മുഹമ്മദ് യൂസുഫ്, യൂബർ ഡ്രൈവർ തന്നെയായ തന്റെ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. യാത്രക്കാരൻ വാഹനത്തിൽ കയറിയതിന് പിന്നാലെ 'മുഹമ്മദ്' എന്ന പേര് തനിക്ക് ഇഷ്ടമല്ലെന്ന് ഇയാൾ പറയുന്നത് ഫോണിലൂടെ കേട്ടതായി സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.

 തൊട്ടുപിന്നാലെ തന്നെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുന്നതായും കാർ ശരീരത്തിലൂടെ കയറ്റിയിറക്കുന്നതായും യൂസുഫ് സൊമാലി ഭാഷയിൽ നിലവിളിക്കുന്നത് കേട്ടതായും കോടതി രേഖകളിലുണ്ട്.

എന്നാൽ, ആക്രമണത്തിന് പിന്നിൽ വിദ്വേഷമാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നിലവിലില്ലെന്നാണ് കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി നേരത്തെ പ്രതികരിച്ചത്.

സൊമാലി സമൂഹത്തിൽ ആശങ്ക

1993-ലാണ് മുഹമ്മദ് യൂസുഫ് അമേരിക്കയിലെത്തിയത്. വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ അഞ്ച് മക്കളിൽ മൂത്തയാളായ മുസ്തഫ ഉസ്മാൻ പറഞ്ഞു. ആക്രമണത്തിന് ശേഷം പിതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഹമ്മദിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും അനുശോചനവും പ്രാർത്ഥനകളും നേരുന്നതായി കെയർ-മിനസോട്ട അറിയിച്ചു. അമേരിക്കയിൽ ഏറ്റവും കൂടുതൽ സൊമാലി വംശജർ താമസിക്കുന്ന മിനസോട്ടയിലെ മിനിയാപൊളിസ്-സെന്റ് പോൾ മേഖലയിലുള്ളവരിൽ ഈ സംഭവം വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network