ആദ്യ വിവാഹം മറച്ചുവച്ച്, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; ഒടുവിൽ സത്യം പുറത്ത് 32കാരൻ പിടിയിൽ,

ആദ്യ വിവാഹം മറച്ചുവച്ച്, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; ഒടുവിൽ സത്യം പുറത്ത് 32കാരൻ പിടിയിൽ,

കൊല്ലം: ആദ്യ വിവാഹം മറച്ചുെവച്ച് രണ്ടാം വിവാഹം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്തി (32)നെ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.

വാളകം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. താൻ വിവാഹിതനല്ലെന്നു സാക്ഷ്യപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ എന്നിവരുടെ വ്യാജ സത്യവാങ്മൂലം ഇയാൾ തയ്യാറാക്കിയതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ജൂലായ് 12നാണ് ഇയാൾ വാളകം സ്വദേശിയായ പെൺകുട്ടിയെ വിവാഹം ചെയ്തത്. ഇതിനുമുൻപ് 2023 ജൂലായ് 14ന് ഇടുക്കി സ്വദേശിനിയെ ഇയാൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരവും വിവാ​ഹം കഴിച്ചിരുന്നു. എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി ഒന്നിന് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

ഇതു മറച്ചുവെച്ചാണ് ഇയാൾ വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹാലോചന സമയത്തോ വിവാഹവേളയിലോ താൻ മുൻപ് വിവാഹം കഴിച്ചിരുന്ന കാര്യം ഇയാൾ പറഞ്ഞിരുന്നില്ല. 

വർക്കല ശിവഗിരിയിലും ആറ്റുകാൽ ക്ഷേത്രത്തിലും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിവാഹം നടന്നിട്ടില്ലെന്നതിനു സാക്ഷ്യപത്രമോ, വിവാഹിതനാണെങ്കിൽ നിയമപരമായി ബന്ധം വേർപെടുത്തിയതിന്റെ സർട്ടിഫിക്കറ്റോ നൽകണം

പെൺകുട്ടിയെയും വീട്ടുകാരെയും കബളിപ്പിക്കാൻ കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിലുള്ള സത്യവാങ്മൂലമാണ് ഹാജരാക്കിയത്. യുവാവിനെ വർഷങ്ങളായി തങ്ങൾക്ക് അറിയാമെന്നും ഇയാൾ മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള ജനപ്രതിനിധികളുടെ 'സത്യവാങ്മൂലത്തി'ന്റെ അടിസ്ഥാനത്തിലാണ് ശിവഗിരിയിൽ മാലയിടൽ ചടങ്ങും ആറ്റുകാലിൽ ജൂലായ് 12ന് വിവാഹവും നടത്തിയത്.

ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഭിന്നതയുണ്ടായതോടെ യുവതിയുടെ വീട്ടുകാർ യുവാവിനും ബന്ധുക്കൾക്കുമെതിരേ സ്ത്രീധന പീഡനത്തിന് കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് ഇയാൾ മുൻപ് വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തിയത്. വിവാഹം നടക്കാനായി ഹാജരാക്കിയത് വ്യാജ സത്യവാങ്മൂലമാണെന്നും തിരിച്ചറിഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊട്ടാരക്കര എസ്എച്ച്ഒ ഹേമന്ത് മോഹൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network