പള്ളിപ്പെരുന്നാളിന് 'പള്ളിക്കെട്ട് പാടിയത് ഇഷ്ടപ്പെട്ടില്ല: പാട്ട് തടഞ്ഞയാളെ നാട്ടുകാര്‍ പള്ളി പരിസരത്തു നിന്ന് ഇറക്കിവിട്ടു, മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായി കിഴപറയാര്‍ പള്ളി,

പള്ളിപ്പെരുന്നാളിന് 'പള്ളിക്കെട്ട് പാടിയത് ഇഷ്ടപ്പെട്ടില്ല: പാട്ട് തടഞ്ഞയാളെ നാട്ടുകാര്‍ പള്ളി പരിസരത്തു നിന്ന് ഇറക്കിവിട്ടു, മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായി കിഴപറയാര്‍ പള്ളി,

കോട്ടയം: പള്ളിപ്പെരുന്നാള്‍ ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാള്‍ക്ക് സ്നേഹവും മതസൗഹാർദ്ദവും കൊണ്ട് മറുപടി നല്‍കി കിഴപറയാർ നിവാസികളും പള്ളിക്കമ്മിറ്റിയും.

നൂറാം വാർഷികത്തോടനുബന്ധിച്ച്‌ ഗംഭീരമായി സംഘടിപ്പിച്ച പള്ളിപ്പെരുന്നാളിനിടെയാണ് നാടിന്റെ ഒരുമ വിളിച്ചോതുന്ന സംഭവം അരങ്ങേറിയത്. പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ ഗായകൻ റഷീദ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുകയായിരുന്നു.

ഈ സമയം വേദിയിലേക്ക് കയറിയ ഒരാള്‍ പാട്ട് തടസ്സപ്പെടുത്തുകയും പള്ളിയില്‍ ക്രിസ്തീയ ഗാനങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സദസ്സിലുണ്ടായിരുന്ന നാട്ടുകാരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ശക്തമായി പ്രതികരിച്ചു.

ആഘോഷത്തില്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ ഇടപെട്ട് വേദിയില്‍ നിന്നും പ്രദേശത്തുനിന്നും നീക്കം ചെയ്തു. സംഭവത്തിന് പിന്നാലെ, പള്ളി വികാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഗായകൻ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം വീണ്ടും ആലപിച്ചു.

ഇതിനുപുറമെ 'പമ്പാഗണപതി' എന്ന ഗാനവും വേദിയില്‍ പാടിപ്പിച്ചു. രണ്ടു പാട്ടുകള്‍ക്ക് പകരം അഞ്ച് അയ്യപ്പഭക്തി ഗാനങ്ങള്‍ ആലപിക്കാൻ വികാരി നിർദ്ദേശം നല്‍കിയതോടെ സദസ് ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്.

മതഭേദമില്ലാതെ എല്ലാ വീടുകളിലും നേരിട്ടെത്തി ക്ഷണിച്ച്‌ സ്നേഹ വിരുന്നൊരുക്കിയാണ് കിഴപറയാർ നിവാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്. ആഘോഷങ്ങളില്‍ വർഗീയത കലർത്താൻ പുറത്തുനിന്നുള്ള ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കിഴപറയാറിലെ ജനങ്ങള്‍ നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network