ചരിത്രം കുറിച്ച്‌ മുഹമ്മദ് സീഷൻ അലി: ആദ്യ പാകിസ്ഥാനി ഗവേഷകൻ ചൈനയുടെ നിലയത്തിലേക്ക് ഗവേഷണങ്ങൾക്കായി 6 മാസം നിലയത്തിൽ, തുടരും,

ചരിത്രം കുറിച്ച്‌ മുഹമ്മദ് സീഷൻ അലി: ആദ്യ പാകിസ്ഥാനി ഗവേഷകൻ ചൈനയുടെ നിലയത്തിലേക്ക് ഗവേഷണങ്ങൾക്കായി 6 മാസം നിലയത്തിൽ, തുടരും,

ചൈന: നവംബർ 25 ബുധനാഴ്ച ചൈന തങ്ങളുടെ ആദ്യത്തെ വിദേശ ബഹിരാകാശയാത്രികനെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് അയക്കും.

പാകിസ്ഥാൻ പൗരനായ മുഹമ്മദ് സീഷൻ അലിയെയും രണ്ട് ചൈനീസ് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ട് ‘ഷെൻഷോ-24’ ബഹിരാകാശ പേടകം കുതിച്ചുയരും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ലോംഗ് മാർച്ച്‌-2F റോക്കറ്റില്‍ പ്രാദേശിക സമയം രാവിലെ 8:18-ന് വിക്ഷേപണം നടക്കും. 

ബഹിരാകാശ നിലയത്തിലേക്കുള്ള പരിക്രമണ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ പാകിസ്ഥാനിയായി മുഹമ്മദ് സീഷൻ അലി മാറും. വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മൂന്ന് ബഹിരാകാശയാത്രികരും ആരോഗ്യത്തോടെ ഇരിക്കുന്നതായും ചൈന മാനെഡ് സ്പേസ് ഏജൻസി നവംബർ 23 ചൊവ്വാഴ്ച വ്യക്തമാക്കി.

കമാൻഡർ ടാങ് ഹോങ്‌ബോ (51), ഫ്ലൈറ്റ് എഞ്ചിനീയർ വു യി (39), പാകിസ്ഥാൻ പേലോഡ് സ്പെഷ്യലിസ്റ്റ് മുഹമ്മദ് സീഷൻ അലി (40) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. 2025 ഫെബ്രുവരിയില്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച ബഹിരാകാശ സഹകരണ കരാറിന് പിന്നാലെയാണ് മുഹമ്മദ് സീഷൻ അലി ഈ ദൗത്യത്തിന്റെ ഭാഗമായത്. 

ഈ വർഷം ആദ്യം ഖുറം ദൗദ് എന്ന മറ്റൊരു പാകിസ്ഥാൻ സ്ഥാനാർത്ഥിക്കൊപ്പം ചൈനീസ് സഹയാത്രികർക്കൊപ്പം പരിശീലനം ആരംഭിച്ച മുഹമ്മദ് സീഷൻ അലിയെ പിന്നീട് ഹ്രസ്വകാല ദൗത്യത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.

ചൈനയുടെ മനുഷ്യബഹിരാകാശ പദ്ധതിയുടെ 41-ാമത്തെ ദൗത്യമായ ഷെൻഷോ-24, നിലവിലെ സംഘത്തിന് പകരമായുള്ള ക്രൂ റൊട്ടേഷനും നിർവഹിക്കും. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കുന്ന ഷാങ് ഷിയുവാൻ, ഹോങ്കോങ്ങില്‍ നിന്നുള്ള ആദ്യ ബഹിരാകാശയാത്രികൻ ലായ് കാ-യിങ് എന്നിവർക്കൊപ്പം മുഹമ്മദ് സീഷൻ അലി ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ സംഘത്തിലെ രണ്ട് ചൈനീസ് ബഹിരാകാശയാത്രികർ ആറ് മാസം ഭ്രമണപഥത്തില്‍ തുടരുമ്പോള്‍, ഷു യാങ്‌ഷു ആറ് മാസം കൂടി നിലയത്തില്‍ തുടർന്ന് ചൈനയുടെ ആദ്യ ഒരു വർഷത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കും.

ദീർഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനൊപ്പം വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം നടത്തും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വ പര്യവേക്ഷണത്തിനും ആവശ്യമായ വിവരങ്ങളും ശേഖരിക്കും. 

2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനും 2035-ഓടെ ചന്ദ്രനില്‍ മനുഷ്യസാന്നിധ്യത്തോടെ ശാസ്ത്രീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുമാണ് ചൈന ലക്ഷ്യമിടുന്നത്. നാസയുടെ ആർട്ടെമിസ് പദ്ധതിയിലൂടെ അമേരിക്കയും സമാനമായ ചാന്ദ്ര ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network