ജയലളിതയുടെ പിൻഗാമി, 'ഇളയ പുരട്‌ചി തലൈവി തൃഷ' രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം?തമിഴ്നാട്ടിൽ രാഷ്ട്രീയ മാമാങ്കം,

ജയലളിതയുടെ പിൻഗാമി, 'ഇളയ പുരട്‌ചി തലൈവി തൃഷ' രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം?തമിഴ്നാട്ടിൽ രാഷ്ട്രീയ മാമാങ്കം,

ചെന്നൈ: നടി തൃഷ കൃഷ്‌ണന്റെ പേരില്‍ പുതിയ സംഘടന ആരംഭിച്ച്‌ ആരാധകർ. തിരുനെല്‍വേലിയില്‍ 'ഇളയ പുരട്‌ചി തലൈവി തൃഷ' എന്ന പേരിലാണ് സംഘടന ആരംഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തൃഷ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന പ്രതീക്ഷയും സംഘടനാ നേതാക്കള്‍ പങ്കുവയ്ക്കുന്നു. ഞങ്ങളുടെ പൊതുജനക്ഷേമ പ്രവർത്തനങ്ങളിലൂടെ, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തൃഷ രാഷ്ട്രീയ യാത്ര ആരംഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. രാഷ്ട്രീയത്തില്‍ അവർ ഇരുവരും ഒരുമിച്ച്‌ സഞ്ചരിക്കുന്നത് 

തമിഴ്‌നാടിന്റെ വികസനം മികച്ചതാക്കാൻ സഹായിക്കും'- പത്രക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. തൃഷയെ 'ജയലളിതയുടെ പിൻഗാമി' എന്നും സംഘടന വിശേഷിപ്പിച്ചു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 'പുരട്‌ചി തലൈവി' എന്നാണ് വിശേഷിക്കപ്പെട്ടിരുന്നത്.

'ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട്ടില്‍ സംഭവിക്കുന്ന എല്ലാ വിവരങ്ങളും അവരുടെ വിരല്‍ത്തുമ്പില്‍ ഉണ്ടായിരുന്നു. ജയലളിതയുടെ വ്യക്തിത്വം കണ്ട് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അവരുടെ കടമ കൃത്യമായി നിർവഹിച്ചു. 

കടമയില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥരെ ജയലളിത വെറുതെ വിട്ടില്ല. ചെയ്ത തെറ്റ് മനസിലാകുന്നതിനായി അവരെ ശിക്ഷിച്ചു. ജയലളിതയെപ്പോലുള്ള ഒരു വ്യക്തിത്വമാണ് തമിഴ്‌നാടിന് വേണ്ടത്'- സംഘടന പ്രസ്താവനയില്‍ പറയുന്നു.

'മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിജയ്‌ക്കൊപ്പം തൃഷയും രാഷ്ട്രീയത്തില്‍ സഞ്ചരിച്ചാല്‍ ജയലളിതയുടെ സർക്കാർ പോലുള്ള ഒരു സർക്കാർ നമുക്ക് ലഭിക്കും. ജയലളിതയെപ്പോലെ ഒരു വ്യക്തിത്വമാണ് തൃഷയ്ക്കുള്ളത്. അവരുമായി അടുപ്പമുള്ളവർക്ക് ഇത് അറിയാം'- എന്നും പ്രസ്താവനയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network