നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിനെ വീണ്ടും അറസ്റ്റ് ചെയ്ത് എക്സൈസ്,

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിനെ വീണ്ടും അറസ്റ്റ് ചെയ്ത് എക്സൈസ്,

കൊച്ചി:  നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി.

23 വയസ് പൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അബ്കാരി നിയമപ്രകാരം നടപടി. കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ സുഹൈല്‍ എക്സൈസ് ഓഫീസില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സുഹൈല്‍ മദ്യം കഴിച്ച ബാറില്‍ നിന്ന് ഏകദേശം 4,500 രൂപയുടെ ബില്‍ കണ്ടെത്തിയിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സുഹൈല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മോചിതനായി രണ്ട് ദിവസത്തിന് ശേഷമാണ് എക്സൈസിന് മുന്നില്‍ ഹാജരായത്.

കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ 36 ദിവസം കഴിഞ്ഞ ശേഷമാണ് സുഹൈലിന് മോചനം ലഭിച്ചത്. കേസില്‍ സഹപ്രതികളായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 

എന്നാല്‍ സുഹൈലിനെ പത്ത് ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന കോടതി നിർദേശമുണ്ടായിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി വിമാനത്താവള റോഡില്‍ മിനി കൂപ്പർ ഇടിച്ച്‌ മൂന്ന് പേർ മരിച്ചത്. മദ്യപിച്ച്‌ വാഹനമോടിച്ച സുഹൈലിനെതിരെ നരഹത്യാക്കുറ്റവും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കേസില്‍ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network