കൊച്ചി: വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ വിധിക്കെതിരെ കാലടി സര്‍വകലാശാല അപ്പീല്‍ നല്കി. സിംഗിള്‍ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കണമെന്നും പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണമെന്നുമാണ് ഇന്നലെ സിംഗിള്‍ബഞ്ചിന്റെ വിധി വന്നത്. വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു.സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.