0
ഞായറാഴ്ച, ഒക്ടോബർ 25, 2026
ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് British Airways പുതിയ സർവീസ് ആരംഭിച്ചു.
ഇതോടെ ലണ്ടൻ ഗാറ്റ്‌വിക്–കൊളംബോ റൂട്ടിൽ ആഴ്ചയിൽ 3 സർവീസുകൾ ലഭ്യമാകും. ഗൾഫ് വഴിയുള്ള മലയാളികളുടെ യാത്രകൾക്ക് യുദ്ധം മൂലം ഇടക്കിടക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഈ കാലയളവിൽ ലങ്ക വഴിയുള്ള യാത്ര അനുഗ്രഹമാകും.
സർവീസ് ആരംഭിച്ച ആദ്യ വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും ശ്രീലങ്കൻ വിമാനത്താവള അധികൃതർ (BIA) പ്രത്യേക സ്വീകരണത്തോടെ വരവേറ്റു. ശ്രീലങ്ക ടൂറിസം സംഘടിപ്പിച്ച പരമ്പരാഗത കാൻഡിയൻ നൃത്തപ്രകടനം യാത്രക്കാർക്ക് ശ്രീലങ്കയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ മനോഹരമായ അനുഭവം സമ്മാനിച്ചു.
ശ്രീലങ്കൻ ആതിഥേയത്വത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ശ്രീലങ്ക ടീ ബോർഡ് സ്പോൺസർ ചെയ്ത സിലോൺ ടീ പാക്കറ്റുകളും Sri Lanka Tourism ബ്രാൻഡഡ് ക്യാപ്പുകളും സമ്മാനമായി നൽകി.
🇬🇧🇱🇰 UKയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്കും ഈ സർവീസ് പ്രയോജനകരമായേക്കാം. കൊളംബോ വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ലഭ്യമായ കണക്ഷൻ സർവീസുകൾ പരിശോധിച്ച് യാത്രാ ഓപ്ഷനുകൾ താരതമ്യം ചെയ്യാം. കണക്ഷൻ സമയം, ബാഗേജ് നിബന്ധനകൾ, ഒരേ ടിക്കറ്റിലുള്ള കണക്ഷൻ എന്നിവ ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്രത്യേകം പരിശോധിക്കുക.
#BritishAirways #SriLanka #UKMalayali #MalayaliInUK #Kerala






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.