കഴിഞ്ഞ ദിവസം മകളെ കാണാന്‍ എത്തിയ മാതാവ് ഇന്ന്‌ അയർലൻഡില്‍ നിര്യാതയായി

കഴിഞ്ഞ ദിവസം മകളെ കാണാന്‍ എത്തിയ മാതാവ് ഇന്ന്‌ അയർലൻഡില്‍ നിര്യാതയായി

കോർക്ക്: മകളെയും കുടുംബത്തെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് അയർലൻഡിലെത്തിയ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. 

മാവേലിക്കര കാപ്പിൽ കട്ടക്കളീക്കൽ കുടുംബാംഗമായ ലാലി പോൾ (70) ആണ് കോർക്കിലെ മാലോയിൽ വെച്ച് അന്തരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇവർ കേരളത്തിൽനിന്ന് മകളുടെ വസതിയിൽ എത്തിയത്. ഇന്ന് രാവിലെ ഉറക്കമുണർന്ന ശേഷം മകളോടൊപ്പം അടുക്കളയിൽ ചായ തയ്യാറാക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗമായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗീസിന്റെ ഭാര്യാമാതാവുമാണ് പരേതയായ ലാലി പോൾ.

ലാലി പോളിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകയും പ്രാദേശിക മലയാളി സമൂഹവും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംസ്‌കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network