ഡബ്ലിൻ സിറ്റി സെന്ററിലെ ക്ലിനിക്കിൽ വെച്ച് കുത്തേറ്റതിനെ തുടർന്ന് അൻപതുകാരനായ ഡോക്ടർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ.

ഡബ്ലിൻ സിറ്റി സെന്ററിലെ ക്ലിനിക്കിൽ വെച്ച് കുത്തേറ്റതിനെ തുടർന്ന് അൻപതുകാരനായ ഡോക്ടർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ.

ഡബ്ലിൻ: അയര്‍ലണ്ടില്‍ ഡബ്ലിൻ സിറ്റി സെന്ററിലെ ക്ലിനിക്കിൽ വെച്ച് കുത്തേറ്റതിനെ തുടർന്ന് അൻപതുകാരനായ ഡോക്ടർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ. 


വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ഡബ്ലിൻ 8 ലെ ഉഷേഴ്സ് ഐലൻഡിലുള്ള (Usher's Island) മെഡിക്കൽ ക്ലിനിക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ചികിത്സയുടെ ഭാഗമായി രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്ന് രോഗി കത്തിയുപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡോക്ടർക്ക് സംഭവസ്ഥലത്തെത്തിയ ഗാർഡ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറുപതുകാരനായ ഒരാളെ കെവിൻ സ്ട്രീറ്റ് ഗാർഡയും ആംഡ് റെസ്‌പോൺസ് യൂണിറ്റും (ASU) ചേർന്ന് കൃത്യസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. പ്രതിയെ 1984-ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

ഫോറൻസിക്, സാങ്കേതിക പരിശോധനകൾക്കായി സംഭവസ്ഥലം ഗാർഡ സീൽ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന്  ഗാർഡ  (An Garda Síochána) അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network