ഇടുക്കി: കുഴിത്തൊളുവിൽ പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് പിന്നാലെ സ്വയം വെടിയുതിർത്ത് മരിച്ചു. കുഴിത്തൊളു പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജയ്ക്കാണ് (35) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് സന്തോഷ് (42) സംഭവസ്ഥലത്തുവെച്ച് മരിച്ചു.
വെള്ളിയാഴ്ച രാവിലെ ശ്രീജ ജോലിക്കെത്തിയതിന് പിന്നാലെയാണ് സന്തോഷ് പോസ്റ്റ് ഓഫിസിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സന്തോഷ് കമ്പിവടികൊണ്ട് ശ്രീജയുടെ തലയ്ക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ കൈവശമുണ്ടായിരുന്ന ലൈസൻസില്ലാത്ത റിവോൾവർ എവിടെനിന്ന് ലഭിച്ചെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.