നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് 90,000 രൂപയുടെ വയർ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് 90,000 രൂപയുടെ വയർ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂർ ഓണംതുരുത്തിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് ഏകദേശം 90,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തുറ കവല സത്യാലയം വീട്ടിൽ അജയ് രാജു (24) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സജിതോമസിന്റെ ഉടമസ്ഥതയിലുള്ള ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിലെ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്നാണ് ഇലക്ട്രിക് വയറുകൾ മോഷണം പോയത്. 2026 ഒക്ടോബർ 22ന് വൈകിട്ട് ഏഴിനും 23ന് രാവിലെ 8.45നും ഇടയിലായിരുന്നു മോഷണം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഏറ്റുമാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ.കെ.യുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ബിനു വി.എൽ., സി.പി.ഒമാരായ അജിത്, സനീഷ്, അനിൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിലും അജയ് രാജുവിനെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network