മോശം കാലാവസ്ഥ: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു:, പൈലറ്റ് അടക്കം ആറുപേര്‍ക്കായി തിരച്ചിൽ,

മോശം കാലാവസ്ഥ: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു:, പൈലറ്റ് അടക്കം ആറുപേര്‍ക്കായി തിരച്ചിൽ,

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പൈലറ്റ് അടക്കം ആറ് പേര്‍ ഉണ്ടായിരുന്ന ഹെലികോപ്റ്ററാണ് ബദരീനാഥിനും ജോഷിമഠിനും ഇടയില്‍ അപകടത്തില്‍പ്പെട്ടത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് 2.15ന് ബദരീനാഥില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ട്രാന്‍സ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം തകര്‍ന്നുവീണത്. 

ഹാഥി പര്‍വത മേഖലയ്ക്ക് സമീപമെത്തിയപ്പോള്‍ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സംസ്ഥാന രക്ഷാസേനയെയും കരസേനയെയും നിയോഗിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി മറ്റു രണ്ടു ഹെലികോപ്റ്ററുകളാണ് വിന്യസിച്ചിരിക്കുന്നത്. കനത്തമഴയും മഞ്ഞുമൂടിയ കാലാവസ്ഥയും കാരണം ഹെലികോപ്റ്റര്‍ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network