വറ്റ മീൻ കഴിച്ചവര്‍ ഉടൻ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ്: അപ്രതീക്ഷിതമായി എത്തിയ വറ്റ ചാകരയിൽ വാങ്ങിക്കൂട്ടിയവരെല്ലാം ആശുപത്രിയില്‍,

വറ്റ മീൻ കഴിച്ചവര്‍ ഉടൻ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ്: അപ്രതീക്ഷിതമായി എത്തിയ വറ്റ ചാകരയിൽ വാങ്ങിക്കൂട്ടിയവരെല്ലാം ആശുപത്രിയില്‍,

തിരുവനന്തപുരം: ബുധനാഴ്‌ച മുതലപ്പൊഴിയിലുണ്ടായ ചാകരക്കോളില്‍ കുമിഞ്ഞുകൂടിയ വറ്റ മത്സ്യം കഴിച്ച്‌ 28പേർ ആശുപത്രിയില്‍.

ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മത്സ്യം കഴിച്ച്‌ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നാണ് വർക്കല മുനിസിപ്പാലിറ്റി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. മത്സ്യം വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ ഉടൻതന്നെ അവ നശിപ്പിച്ചുകളയണമെന്നും മുനിസിപ്പാലിറ്റി ചെയർപേഴ്‌സണ്‍ ഗീത ഹേമചന്ദ്രൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുന്നമൂട് മാർക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കഴിച്ചവരാണ് ചികിത്സയില്‍ കഴിയുന്നതില്‍ ഭൂരിഭാഗവും. സാധാരണ കിലോയ്‌ക്ക് 550 രൂപയായിരുന്ന വറ്റമീൻ ചാകര വന്നതോടെ 120 - 150 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ചാകരയില്‍ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വില്‍പ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.

 മാത്രമല്ല, ചാകര സമയത്ത് ഒരുപാട് മീൻ പിടിക്കുമ്പോള്‍ ഐസ് ഇടാതെ, ബാക്‌ടീരിയ വളരാനും സാദ്ധ്യതയുണ്ട്. കൂടാതെ, വറ്റ പോലുള്ള കടല്‍ മീനില്‍ ഹിസ്റ്റാമിൻ എന്ന വിഷം പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഈ വിഷം ഉണ്ടാകും.

മത്സ്യം കഴിച്ച്‌ പത്ത് മുതല്‍ 30 മിനിട്ടിനുള്ളില്‍ മുഖം ചുവക്കുക, ചൊറിച്ചില്‍, തലവേദന, വയറിളക്കം, ഛർദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടൻ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. വറ്റ വില്‍പ്പന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. 

ആശങ്കപ്പെടേണ്ട സാഹചര്യമല്ലെങ്കിലും, മറ്റ് രോഗങ്ങളുള്ളവരെ ഇത് ഗുരുതരമായി ബാധിക്കുമെന്നും വർക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ ഷാനി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network