സ്മൃതി ഇറാനിയും ഹര്‍ദീപ് സിങ് പുരിയും ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി,

സ്മൃതി ഇറാനിയും ഹര്‍ദീപ് സിങ് പുരിയും ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി,

ന്യൂഡല്‍ഹി: ഉത്തർപ്രദേശില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബിജെപി. എട്ട് സ്ഥാനാർഥികളെയാണ് ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

ധരംപാല്‍ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാല്‍, വിദ്യാസാഗർ സൊങ്കാർ, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികള്‍. അതേസമയം, രാജ്യസഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന സ്മൃതി ഇറാനിയുടെ പേര് സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിക്കാത്തത് ചർച്ചയായി. 

അടുത്തിടെ ബിജെപി ജനറല്‍ സെക്രട്ടറിയായ സ്മൃതി ഇറാനിയെ ഉത്തർപ്രദേശില്‍നിന്ന് രാജ്യസഭയില്‍ എത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഉത്തർപ്രദേശില്‍നിന്നുള്ള നിലവിലെ രാജ്യസഭാംഗവും കേന്ദ്രമന്ത്രി പെട്രോളിയം മന്ത്രിയുമായ ഹർദീപ് സിങ് പുരിയ്ക്കും ഇത്തവണ യുപിയില്‍നിന്ന് സീറ്റില്ല.

സംസ്ഥാനത്തെ സാമൂഹിക-ജാതിമത സമവാക്യങ്ങളെല്ലാം പരിഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. രാജ്യസഭയിലേക്ക് മത്സരിക്കുന്ന ധരംപാല്‍ സിങ് നിലവില്‍ ഉത്തർപ്രദേശിലെ മന്ത്രിയാണ്. രണ്ട് വനിതകളും സ്ഥാനാർഥി പട്ടികയിലുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16 തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശില്‍ 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network