കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാന്‍ യുകെയിലും അയര്‍ലണ്ടിലും പോകാന്‍ വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് റീജനല്‍ പാസ്പോര്‍ട്ട് ഓഫീസിര്‍ക്ക് ഹൈക്കോടതി നിര്‍ദേശം
നല്കി. വിവിധ കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന് ഹര്‍ജി നല്‍കിയത്. കേസുകളില്‍ പ്രതിയാണെന്നു കാണിച്ച് പ്രതികൂലമായി പൊലീസ് വെരിഫിക്കേന്‍ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും പ്രത്യേക പിസിസിയേ അനുവദിക്കാനാകൂ എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ക്രിമിനല്‍ കേസ് നിലവിലുണ്ടെങ്കില്‍ അതു പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്കുപോകാന്‍ ഒരാള്‍ക്ക് അര്‍ഹതയുണ്ടെന്ന മുന്‍ ഉത്തരവ് ഹൈക്കോടതി കണക്കിലെടുത്തു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രത്യേക പിസിസി അനുവദിക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന് നിര്‍ദേശിച്ചു. എന്നാല്‍ ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ രാജ്യം വിടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.