ചെന്നൈ: ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡും ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നു. 2027 പകുതിയോടെ ഓപ്പറേറ്റർമാരില്ലാത്ത മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. ഇതിന്റെ പരീക്ഷണയോട്ടങ്ങള്‍ നടന്നുവരികയാണ്.
ആദ്യഘട്ടത്തില്‍ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിലാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ഈ ഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കാനായി രണ്ട് ഓപ്പറേറ്റർമാർ ട്രെയിനിലുണ്ടാകും. 2027 മധ്യത്തോടെ പൂർണമായും ഓപ്പറേറ്റർമാർ ഇല്ലാതെ ട്രെയിൻ സർവീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.ഓപ്പറേറ്റർമാർ ഇല്ലാത്ത അണ്‍അറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ(യുടിഒ) സംവിധാനത്തില്‍ സർവീസ് നടത്തുമ്പോള്‍ ഓപ്പറേഷൻ കണ്‍ട്രോള്‍ സെന്ററില്‍നിന്നാകും എല്ലാം നിയന്ത്രിക്കുക. ട്രെയിനിലെ വാതിലുകളുടെ നിയന്ത്രണം ഉള്‍പ്പെടെ ഇവിടെനിന്നാകും.
നിലവില്‍ ഓപ്പറേറ്റർമാരില്ലാത്ത ട്രെയിൻ സർവീസുകളുടെ പരീക്ഷണയോട്ടങ്ങള്‍ നടന്നുവരികയാണ്. ഏകദേശം 120 വ്യത്യസ്ത സുരക്ഷാ സാഹചര്യങ്ങളാണ് ഈ പരീക്ഷണയോട്ടങ്ങളില്‍ പരിശോധിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിൻ സർവീസ് ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാകും സർവീസിനായി ഉണ്ടാവുക. പത്തുമിനിറ്റ് ഇടവേളകളില്‍ ഈ ട്രെയിനുകള്‍ സർവീസ് നടത്തും. വടപളനിക്കും പൂനാമല്ലി ബൈപ്പാസിനും ഇടയില്‍ 40 രൂപയാകും പരമാവധി ടിക്കറ്റ് നിരക്ക്. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനില്‍ പരമാവധി 900 യാത്രക്കാർക്ക് സഞ്ചരിക്കാം.
മണിക്കൂറില്‍ 80 കിലോമീറ്ററാകും പരമാവധി വേഗത. എന്നാല്‍, ശരാശരി 32 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ് നടത്തുകയെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ ഡല്‍ഹിയില്‍ മാത്രമാണ് നിലവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.