തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലർ ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും.
രേഖകള്‍ ഫോറൻസിക് പരിശോധനയ്ക്ക് നല്‍കുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്‌ഐആർ ഇടുക. കാപ്പാ കേസില്‍ സുഗതൻ ഒളിവില്‍ കഴിയുമ്പോള്‍ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രില്‍ 27 തിയ്യതികളിലെ കൗണ്‍സിലില്‍ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എല്‍ഡിഎഫ് പരാതി. കോണ്‍ഗ്രസ്സും ആരോപണം ഏറ്റെടുത്തു.എന്നാല്‍, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നല്‍കിയ പരാതിയില്‍ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗണ്‍സിലിൻ്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാല്‍ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫീസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.