പൊലീസുകാർ വളഞ്ഞിട്ട് തല്ലി: നിലത്തുവീണപ്പോള്‍ ചവിട്ടി യുവാവിന്റെ മരണം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍,

പൊലീസുകാർ വളഞ്ഞിട്ട് തല്ലി: നിലത്തുവീണപ്പോള്‍ ചവിട്ടി യുവാവിന്റെ മരണം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍,

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴില്‍ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്.

അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയല്‍വാസിയെ പൊലീസ് മർദിക്കുന്നത് തടഞ്ഞപ്പോള്‍ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. പെരുങ്കുഴിയിലെ വിഘ്നേശ്വരൻ എന്നയാളുടെ വീട്ടില്‍ നിന്ന് നാല് ലിറ്റർ വിദേശ മദ്യം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായായിരുന്നു 

പരിശോധന. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയല്‍വാസിയായ സജി ഇത് തടഞ്ഞപ്പോള്‍ സജിയെയും പൊലീസ് തല്ലിയെന്നുമാണ് പരാതി. എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോള്‍ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നുമാണ് ആരോപണം.

പിന്നീട് വിഘ്നേശ്വരനുമായി പൊലീസ് സംഘം മടങ്ങി. അവശനിലയിലായ സജിക്ക് രാത്രിയോടെ ഛർദിയും അസ്വസ്ഥതയുമുണ്ടായി. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മരുന്ന് നല്‍കി വീട്ടിലേക്ക് മടക്കി.  പുലർച്ചെയോടെ സജി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയില്‍ നടപടിയെടുക്കുമെന്ന് ആറ്റിങ്ങള്‍ ഡിവൈഎസ്പി ഉറപ്പ് നല്‍കിയതോടെയാണ് അവസാനിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network