നിങ്ങൾ ലോകത്തിന്റെ ഹീറോ: പൈലറ്റ് സ്മിത്ത് മച്ചാറിനെ വിളിച്ച് നെതന്യാഹു; ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം,

നിങ്ങൾ ലോകത്തിന്റെ ഹീറോ: പൈലറ്റ് സ്മിത്ത് മച്ചാറിനെ വിളിച്ച് നെതന്യാഹു; ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം,

ടെൽ അവീവ്: ആകാശച്ചുഴിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി നൂറുകണക്കിന് യാത്രക്കാരെ രക്ഷിച്ച ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഫോണിലൂടെ സ്മിത്ത് മച്ചാറുമായി സംസാരിച്ച നെതന്യാഹു, അദ്ദേഹത്തെ ‘ലോകത്തിന്റെ ഹീറോ’ എന്ന് വിശേഷിപ്പിക്കുകയും എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അടുത്ത ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും ദീപം തെളിയിക്കാനുമായി നെതന്യാഹു അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചു.

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനാണ് ഈ ഔദ്യോഗിക ക്ഷണം നൽകിയിരിക്കുന്നത്. ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ഹീറോയാണ് സ്മിത്തെന്നും ഇസ്രായേൽ ജനത അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ വിമാനത്തിന്റെ കോക്പിറ്റിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ സ്മിത്ത് മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യാത്ര സാധാരണ നിലയിൽ പുരോഗമിക്കവെ, പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട സഹപൈലറ്റിന് അതിനുള്ള സൗകര്യം നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

പ്രാർത്ഥനയെ മാനിച്ച് താൻ മുന്നിലേക്ക് നോക്കിയിരുന്ന സമയത്ത് പെട്ടെന്ന് തലയ്ക്ക് പിന്നിൽ അതിശക്തമായ അടി ഏൽക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും തുടരെത്തുടരെ പ്രഹരമേറ്റതോടെയാണ് ഒപ്പമുള്ളയാൾ ആക്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്.

ആദ്യത്തെ അടിയേറ്റതോടെ കാഴ്ച മങ്ങിപ്പോയെങ്കിലും അക്രമിയെ പരമാവധി പ്രതിരോധിക്കാൻ സ്മിത്ത് മച്ചാർ ശ്രമിച്ചു. ഇതിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ സ്ഥിതി അതീവ ഗുരുതരമായി. അക്രമം ചെറുക്കുന്നതിനിടയിൽ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അക്രമി അത് വീണ്ടും ബലമായി അടയ്ക്കുകയായിരുന്നു. 

യാത്രക്കാരുടെ നിലവിളി കേട്ട് കോക്പിറ്റിന്റെ തറയിൽ കിടന്ന ദാരുണമായ നിമിഷങ്ങളും അദ്ദേഹം ഓർത്തെടുത്തു. സ്മിത്ത് മച്ചാറിന്റെ വാക്കുകൾ കേട്ട നെതന്യാഹു, മരണമുഖത്ത് അദ്ദേഹം പ്രകടിപ്പിച്ച ധീരതയിൽ താൻ അത്ഭുതപ്പെടുന്നുവെന്ന് പ്രതികരിച്ചു.

സെപ്റ്റംബർ 30-നാണ് ലോകത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും മനോധൈര്യം കൈവിടാതെ സ്മിത്ത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. 

വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലില്ലാതിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് ടെൽ അവീവിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !