ഭര്‍ത്താവ് സൈക്കോ; സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾക്ക് വിലക്ക്, കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്...!

ഭര്‍ത്താവ് സൈക്കോ; സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾക്ക് വിലക്ക്, കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്...!

കൊല്ലം: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമര്‍ദനത്തിനിരയായ നവവധു ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം പുത്തന്‍പുര സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

നീണ്ടകര സ്വദേശിയായ ഭര്‍ത്താവ് നന്ദുവിനും മാതാപിതാക്കള്‍ക്കും എതിരെ ചവറ പൊലീസ് ഗാര്‍ഹിക പീഡനപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു ജൂലായ് 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. അറേഞ്ച്ഡ് മേര്യേജ് ആയിരുന്നു. 

വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഭര്‍ത്തൃവീട്ടുകാര്‍ മാനസിക പീഡനം തുടങ്ങി. സൗദി അറേബ്യയിലേക്ക് കൊണ്ടു പോയ ഭര്‍ത്താവ് കുക്കറും ബെല്‍റ്റും കൈയ്യില്‍ കിട്ടിയത് എല്ലാം കൊണ്ടും അടിതുടങ്ങി.

ചവറ പൊലീസില്‍ അഞ്ജു നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍:

ഡേറ്റ അനലിറ്റിക്‌സില്‍ പിജി കഴിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വിവാഹം. അച്ഛന്‍ മത്സ്യത്തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് നന്ദു തന്റെ ഫോണ്‍ നമ്പര്‍ മാറ്റി പുതിയത് എടുപ്പിച്ചു. സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി. വാട്‌സപ്പും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും എല്ലാം കാണിക്കണം

തനിക്ക് മുന്‍പ് ഒരു കാമുകി ഉണ്ടായിരുന്നു. അവളുടെ അത്ര നീ പോരാ, എന്റെ സ്റ്റാറ്റസിന് ചേരില്ലാ' എന്നു പറഞ്ഞു കളിയാക്കി. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം നന്ദു സൗദിയിലേക്ക് ജോലിക്ക് പോയി. അവിടെ നിന്നും ഫോണിലൂടെ തെറി പറയാന്‍ തുടങ്ങി.

 മകള്‍ക്ക് കൊടുത്ത സ്ത്രീധനതുക മരുമകളില്‍ നിന്ന് കിട്ടിയില്ലെന്ന് പറഞ്ഞ് നന്ദുവിന്റെ മാതാപിതാക്കളും നിരന്തരം അസഭ്യം പറയാന്‍ തുടങ്ങി. ഇതോടെ ഭര്‍തൃവീട്ടില്‍ നില്‍ക്കാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ എന്നെ അനുനയിപ്പിച്ച് അവര്‍ വീണ്ടും ഭര്‍തൃവീട്ടിലേക്ക് കൊണ്ടു വന്നു.

പിന്നീടാണ് ഭര്‍ത്താവ് സൗദിയിലെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്നത്. നിനക്ക് ജോലി കിട്ടുന്നത് വരെ സൗദി അറേബ്യയില്‍ നില്‍ക്കാമെന്നും ഹണിമൂണ്‍ ആഘോഷിക്കാം എന്നും പറഞ്ഞാണ് കൊണ്ടു പോയത്. ഫ്‌ളാറ്റില്‍ അയാളും ഞാനും മാത്രമായിരുന്നു. അവിടെ വെച്ചാണ് ശാരീരിക പീഡനം ആരംഭിക്കുന്നത്.

കൈയ്യില്‍ കിട്ടുന്നതെല്ലാം കൊണ്ടും ഇടിക്കും. കുക്കര്‍, ബെല്‍റ്റ്, ലാപ്‌ടോപ് ചാര്‍ജര്‍, ചൂല്, മോപ്പ്, ഇടികല്ല് എല്ലാം ഉപയോഗിച്ച് എന്നെ ക്രൂരമായി ഇടിച്ചു. സൈക്കോയെ പോലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാല്‍ കുത്തി കൊല്ലും എന്നു പറഞ്ഞു. താനൊരു മോശം പെണ്ണാണെന്ന് വരുത്തി തീര്‍ക്കാന്‍ കുറേ വൃത്തികെട്ട ഓഡിയോ നിര്‍ബന്ധിച്ച് റെക്കോര്‍ഡ് ചെയ്യിച്ച് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയപ്പിച്ചു.

വിവാഹത്തിന് മുമ്പും ശേഷവും മറ്റു പലരുമായും ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും എന്നെ കൊണ്ട് പറയിപ്പിച്ചു. 

ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്ത ശേഷം സെക്‌സ് റാക്കറ്റില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം എന്നുവരെ വോയ്‌സ് റെക്കോര്‍ഡ് ചെയ്യിച്ച് എന്റെ ഫോണില്‍ നിന്ന് തന്നെ അയച്ചു. ഇതിനു ശേഷം എന്നെ അയാള്‍തന്നെ നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !