ഗുരുവായൂരില്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ; ദര്‍ശനത്തിന് ഫീസ് അടയ്ക്കണം, നവംബര്‍ ഒന്നുമുതല്‍ പുതിയ മാറ്റങ്ങള്‍

ഗുരുവായൂരില്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ; ദര്‍ശനത്തിന് ഫീസ് അടയ്ക്കണം, നവംബര്‍ ഒന്നുമുതല്‍ പുതിയ മാറ്റങ്ങള്‍

 തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തരുടെ ദർശനം സുഗമമാക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്.

നവംബർ ഒന്നുമുതല്‍ എല്ലാ ദിവസവും വെർച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് വെർച്വല്‍ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നല്‍കിയിരുന്നത്.

ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനം. 

ഒരു ബുക്കിംഗില്‍ ഒന്നുമുതല്‍ ആറ് അംഗങ്ങള്‍ വരെയുള്ള ഭക്തർക്ക് ഒന്നിച്ച്‌ ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതല്‍ അടുത്ത മാസത്തേക്കുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കും.

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ 6 ആറ് സ്ലോട്ടുകളായും വൈകീട്ട് രണ്ട് സ്ലോട്ടുകളായും ആകെ എട്ട് സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും. 

ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മാത്രമേ വെർച്വല്‍ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളില്‍ വൈകീട്ട് നാലിനും അഞ്ചിനുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.

ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം ഭരണസമിതിയുടെ ആലോചനയിലുണ്ട്. കൂടാതെ, കലാപരിപാടികള്‍ക്കായി ക്ഷേത്രത്തിലെ ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്യുന്നതും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് അടുത്ത ഭരണസമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network