യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻഗണന: ട്രെയിൻ യാത്രക്കാർ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നിയമങ്ങള്‍ അറിയാം,

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻഗണന: ട്രെയിൻ യാത്രക്കാർ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നിയമങ്ങള്‍ അറിയാം,

ന്യൂഡൽഹി: ന്ത്യൻ റെയില്‍വേയില്‍ ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും പലരും അറിയാത്ത ചില പ്രധാന നിയമങ്ങളുണ്ട്.

ട്രെയിൻ യാത്രയ്ക്കിടെ ചെറിയ അശ്രദ്ധ പോലും വലിയ പിഴയോ തടവുശിക്ഷയോ ലഭിക്കുന്നതിന് കാരണമായേക്കാം. അത്യാവശ്യമില്ലാതെ അലാറം ചെയിൻ വലിക്കുന്നതും, സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും റെയില്‍വേ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. സാഹചര്യം അനുസരിച്ച്‌ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്.

സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടോ റീല്‍സോ കേള്‍ക്കുന്നതും റെയില്‍വേ നിയമത്തിലെ 145-ാം വകുപ്പ് പ്രകാരം നടപടിക്ക് വഴിയൊരുക്കും. അതിനാല്‍ യാത്രകളില്‍ നിർബന്ധമായും ഇയർഫോണുകള്‍ ഉപയോഗിക്കുക.

 അതുപോലെ തന്നെ ടിക്കറ്റ് പരിശോധനയ്ക്കിടെയോ മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കോ എത്തുന്ന റെയില്‍വേ ജീവനക്കാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്നതും കടുത്ത നിയമലംഘനമാണ്. ഇതിനെതിരെയും കർശന വകുപ്പുകള്‍ നിലവിലുണ്ട്.

ഭിന്നശേഷിക്കാർക്കായുള്ളവ ഉള്‍പ്പെടെയുള്ള സംവരണ കോച്ചുകളില്‍ അനുമതിയില്ലാതെ യാത്ര ചെയ്യുന്നതും നിയമപരമായി കുറ്റകരമാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് റെയില്‍വേ ഇത്തരം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റും യാത്രാച്ചട്ടങ്ങളും ഉറപ്പുവരുത്തുന്നത് ഭാവിയിലെ നിയമപ്രശ്നങ്ങളും പിഴകളും ഒഴിവാക്കാൻ സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network