കോട്ടയം: കോട്ടയം–കുമളി (കെ.കെ) റോഡിൽ പാമ്പാടി പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു.
മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി കടവുംഭാഗം ഫാ. കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് ദാരുണമായി മരിച്ചത്. ഉറ്റസുഹൃത്തുക്കളായ ഇരുവരും വിദേശത്ത് ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ കാറിന്റെ പിറകില്‍ പോവുകയായിരുന്നു ഇവർ. മുന്നിലുണ്ടായിരുന്ന റോഡരികിൽ നിന്നവരെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തതതോടെ പിന്നിൽ ഉണ്ടായിരുന്ന ഇവരുടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഈ സമയം എതിരെ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിന് കാരണമായ ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.