പാരീസ്: വിദ്യാഭ്യാസ മേഖലയിലെ വിഹിതം വെട്ടിക്കുറച്ച ഫ്രഞ്ച് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാർത്ഥി ലക്ഷങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ഫ്രാൻസില്‍ ആളിപ്പടരുന്നു.
പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 400 ലേറെ ഹൈസ്കൂളുകളും സർവകലാശാലാ കാമ്പസുകളും പൂർണമായും അടച്ചുപൂട്ടി. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കടുത്ത അധ്യാപക ക്ഷാമം, ക്ലാസ് മുറികളിലെ അമിത തിരക്ക് എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമൂഹം തെരുവിലിറങ്ങിയിരിക്കുന്നത്.ഭരണകൂടത്തിന്റെ അവഗണനയ്ക്കെതിരെ പാരിസില്‍ തുടക്കമിട്ട സമരം നിലവില്‍ മാഴ്സെ, റെന്നസ്, നാൻസ്, ലില്ലെ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്ക് വ്യാപിച്ചു. പലയിടങ്ങളിലും വിദ്യാർത്ഥികള്‍ സ്കൂള്‍ കവാടങ്ങള്‍ ഉപരോധിക്കുകയും പ്രതീകാത്മകമായി തീയിടുകയും ചെയ്തു. സമാധാനപരമായി തുടങ്ങിയ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനാണ് ഫ്രഞ്ച് സർക്കാർ ശ്രമിക്കുന്നത്.
സമരരംഗത്തുള്ള കൗമാരക്കാരായ വിദ്യാർത്ഥികള്‍ക്ക് നേരെ പൊലീസ് കടുത്ത നരനായാട്ടാണ് അഴിച്ചുവിട്ടത്. പൊലീസ് പലയിടങ്ങളിലും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇതിനോടകം 3,000ത്തോളം വിദ്യാർത്ഥികളെ പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം പ്രായപൂർത്തിയാകാത്ത 1,949 കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, പൊലീസിന്റെ മർദനമുറകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാൻ അധ്യാപകരും രക്ഷിതാക്കളും തെരുവിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തു.
വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറച്ച ഫ്രഞ്ച് സർക്കാരിന്റെ നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഇടതുപക്ഷ നേതാവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജീൻ ലൂക്ക് മെലെഞ്ചോണ്‍ കുറ്റപ്പെടുത്തി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സർക്കാരിന്റെ പൊലീസ് അടിച്ചമർത്തലിനെ ശക്തമായി അപലപിച്ചു.
സമരം അടിച്ചമർത്താൻ കഴിയില്ലെന്ന് ബോധ്യമായതോടെ, ഫ്രഞ്ച് പ്രധാനമന്ത്രി മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ റദ്ദാക്കി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി അധ്യാപക സംഘടനകളുമായും വിദ്യാർത്ഥി പ്രതിനിധികളുമായും സർക്കാർ വെള്ളിയാഴ്ച ചർച്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥി സംഘടനകള്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.