ടോക്കിയോ: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഇടം പിടിച്ച് ജപ്പാനിലെ വനിതാ മേയർ. ജപ്പാനില്‍ ആദ്യമായി പ്രസവാവധി എടുത്ത മേയറായ ഷോകോ കവാറ്റയാണ് ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചത്.
36കാരിയായ ഷോകോ കവാറ്റ സെപ്തംബർ 15നാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തോട് അനുബന്ധിച്ച് ഷോകോ കവാറ്റ അവധിക്ക് അപേക്ഷിച്ചത് ജപ്പാനില്‍ ദേശീയ സംവാദത്തിന് കാരണമായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി കുഞ്ഞിന് ജന്മം നല്‍കാനായി അവധി എടുക്കുന്ന പതിവില്ലാത്ത രാജ്യത്ത് ആ പതിവ് തെറ്റിച്ചതാണ് ഷോകോയെ ടൈം മാഗസിൻ പട്ടികയിലെത്തിച്ചത്.ഒരേ സമയം വലിയ രീതിയില്‍ പ്രശംസിക്കപ്പെടുകയും വിമർശനം നേരിടാനും ഷോകോയുടെ അവധി അപേക്ഷ കാരണമായിരുന്നു. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറിലെ യാവാറ്റ നഗരത്തിന്റെ മേയറായ ഷോകോആദ്യ കുഞ്ഞിന് ജന്മം നല്‍കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഈ അന്താരാഷ്ട്ര അംഗീകാരം അവരെ തേടിയെത്തിയിട്ടുള്ളത്.
കുറയുന്ന ജനനനിരക്ക് വർദ്ധിപ്പിക്കാൻ പെടാപ്പാടുപെടുന്ന ജപ്പാനില്‍, പൊതുപ്രവർത്തകയായ ഒരു വനിത പ്രസവാവധി എടുത്ത തീരുമാനം വലിയ ചർച്ചയായിരുന്നു. കുടുംബത്തിന് മുൻഗണന നല്‍കുന്നതിനൊപ്പം രാഷ്ട്രീയത്തില്‍ മറ്റ് സ്ത്രീകള്‍ക്ക് വഴിതുറക്കാൻ ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുമെന്ന് പറഞ്ഞ് നിരവധിയാളുകള്‍ ഷോകോയെ പിന്തുണച്ചു.
എന്നാല്‍ പൊതുജനസേവന ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും, പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഗർഭം ധരിക്കേണ്ടതായിരുന്നുവെന്നും, അല്ലെങ്കില്‍ ഇത്രയും നീണ്ട അവധിയെടുക്കുന്ന പ്രതിനിധികള്‍ രാജിവെക്കണമെന്നുമായിരുന്നു വിമർശകരുടെ വാദം. അവധിയുടെ കാലയളവില്‍ അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടവരും നിരവധിയായിരുന്നു.
പ്രസവാവധി എടുക്കുന്ന വനിതാ രാഷ്ട്രീയക്കാരെ വിമർശിച്ചാല്‍ അത് 20 മുതല്‍ 40 വരെ വയസ്സുള്ള, ഭാവിയില്‍ അമ്മമാരായേക്കാവുന്ന പ്രാപ്തരായ എല്ലാ സ്ത്രീകളെയും പൊതുപദവികളില്‍ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് ഷോകോ പ്രതികരിച്ചത്.
ജപ്പാനില്‍ സർക്കാർ ജീവനക്കാർക്ക് പ്രസവാവിധിക്ക് വ്യവസ്ഥയുണ്ടെങ്കിലും പ്രാദേശിക ജനപ്രതിനിധികള്‍ക്കായി കൃത്യമായ നിയമനിർമ്മാണം നിലവിലില്ലായിരുന്നു. അതിനാല്‍ ഡെപ്യൂട്ടി മേയർ ഷിഗെറ്റോ നോസെയ്ക്ക് 16 ആഴ്ചത്തേക്ക് ചുമതലകള്‍ കൈമാറിയ കവാറ്റ, സാധ്യമാകുന്നപ്പോഴൊക്കെ ഓണ്‍ലൈനായി ജോലികള്‍ തുടരുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.