മക്ക/തായിഫ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചെരിഞ്ഞ കുനേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാർ.
തമിഴ്‌നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനി ഹെപ്സിബ ദേവമണി (33) എന്നീ മറ്റ് രണ്ടു നഴ്‌സുമാരും, ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവയ്‌ല ക്ലിനിക്കുകളിൽ ജീവനക്കാരായ നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്.
വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച സാധനങ്ങൾ വാങ്ങുന്നതിനായി സൗദി പൗരന്റെ കാറിൽ റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വെച്ച് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടസ്ഥലത്തു വെച്ചുതന്നെ അഞ്ചുപേരും മരണപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.