സൗദിയിലെ ഹൂതി ആക്രമണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി

സൗദിയിലെ ഹൂതി ആക്രമണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി

 കൊച്ചി: സൗദിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഗള്‍ഫിലേക്കുള്ള ആറ് സർവീസുകള്‍ റദ്ദാക്കി.

എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയുടെ രണ്ട് സർവീസുകളും ഫ്ലയ്നാസ്, ഇൻഡിഗോ എന്നിവയുടെ ഓരോ സർവീസുമാണ് റദ്ദാക്കിയത്. ഒക്ടോബർ 12ന് ഉള്ള ആകാശ ഏയറിന്റെ മൂന്ന് സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, അതത് എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണം എന്ന് സിയാല്‍ അധികൃതർ അറിയിച്ചു.

ഇന്ന് റദ്ദാക്കിയ സർവീസുകള്‍

ഫ്ലൈനാസ് XY 399/400 – കൊച്ചി-റിയാദ്-കൊച്ചി

എയർ ഇന്ത്യ എക്സ്പ്രസ് IX 476 – ദോഹ-കൊച്ചി

എയർ ഇന്ത്യ എക്സ്പ്രസ് IX 475 – കൊച്ചി-ദോഹ

ആകാശ എയർ QP 523 – കൊച്ചി-റിയാദ്

ആകാശ എയർ QP 550 – കൊച്ചി-ജിദ്ദ

ഇൻഡിഗോ 6E 1517

ശനിയാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ (ജിഎസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

 കൊല്ലപ്പെട്ടവരില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശുകാരും ഉള്‍പ്പെടുന്നു. കൂടാതെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു

പരിക്കേറ്റ 309 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ അധികൃതർ വിലയിരുത്തി വരികയാണ്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ അപലപിച്ച്‌ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

 ഒക്ടോബർ ആറ്, ഏഴ് തീയതികളില്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ ആക്രമണങ്ങളില്‍ മൂന്നുപേർ മരിക്കുകയും 36 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജിഎസിഎ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network