ന്യൂഡൽഹി: ഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ ഡല്‍ഹി ഇന്നും സംഘർഷഭരിതം. തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.
കൊണാട്ട് പ്ലേസില്‍ എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. സമരത്തിനിടെ എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ നെറ്റി പൊട്ടിയിട്ടുണ്ട്.ഡിവൈഎഫ്.ഐ നേതാവ് ജെയ്ക് സി. തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെയും പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് എംപി പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞിട്ടും മര്‍ദനം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒക്ടോബർ 12 മുതല്‍ വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. കോക്രോച്ച് ജനതാ പാർട്ടി സമരരംഗത്ത് സജീവമായതോടെ പ്രതിപക്ഷ നിരയില്‍ മേല്‍ക്കോയ്മ നിലനിർത്താനാണ് പ്രധാന കക്ഷികളുടെ നീക്കം.
സി.ജെ.പിയുടെ സമരത്തോട് തുടക്കത്തില്‍ കോണ്‍ഗ്രസ് അകലം പാലിച്ചിരുന്നെങ്കിലും, സി.ജെ.പിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം ഒരുപോലെ നിലകൊള്ളുമെന്ന തന്ത്രപരമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും മുൻ മുഖ്യമന്ത്രിമാരെ രംഗത്തിറക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.