യാത്രക്കാരുടെ ശ്രദ്ധക്ക്: ഇന്നുമുതല്‍ സുഖകരമായ യാത്ര, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍,

യാത്രക്കാരുടെ ശ്രദ്ധക്ക്: ഇന്നുമുതല്‍ സുഖകരമായ യാത്ര, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍,

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും.

തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള്‍ ആദ്യം നിലവില്‍ വരുന്നത്. എല്‍എച്ച്ബി നോണ്‍ എസി ചെയര്‍ കാറോടുകൂടിയ ശതാബ്ദി സര്‍വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.

ജനശതാബ്ദിയിലെ നിലവിലെ കോച്ചുകള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകളെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് പുതിയ സീറ്റുകളുള്ള കോച്ചുകള്‍ അനുവദിച്ചത്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ 16 കോച്ചുകള്‍ കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഇവ ഉള്‍പ്പെടുത്തിയത്.

തിരുവനന്തപുരം- കോഴിക്കോട് ശതാബ്ദിയിലെ സീറ്റുകളില്‍ രണ്ടാംഘട്ടത്തില്‍ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ കഴിഞ്ഞദിവസം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ ജനറല്‍ സിറ്റിങ് കോച്ചുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്ത് പഴയ കോച്ചുകള്‍ മാറ്റിയാണ് പുതിയത് ഉള്‍പ്പെടുത്തിയത്. ഘട്ടംഘട്ടമായി ബാക്കി ജനറല്‍ കോച്ചുകളും മാറ്റുമെന്ന് റെയില്‍വേ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network