ചെന്നൈ: പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും.
പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.ഇതേത്തുടര്‍ന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.