മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി,

മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി,

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് അവരെ സഹായിക്കുന്നതിന് തുല്യം.പോലീസിന് കത്തയച്ച് ഇഡി.

ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്, കുറ്റകൃത്യത്തിലൂടെയുള്ള പണം (കൈക്കൂലി പണം) സ്വരൂപിക്കാന്‍ പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്നതിന് തുല്യമാണ്. ഇത് പിഎംഎല്‍എ സെക്ഷന്‍ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരും' -സെപ്റ്റംബര്‍ 7ന് അയച്ച കത്തില്‍ ഇഡി ചൂണ്ടിക്കാട്ടി.

പ്രതികളെ സഹായിക്കുന്ന ഏതൊരാള്‍ക്കും ഈ നിയമം ബാധകമാണെന്ന് ഇഡി വ്യക്തമാക്കുന്നു. സര്‍വീസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും കൈക്കൂലി പണം കണ്ടെത്താനോ, ഒളിപ്പിക്കാനോ, കൈവശം വെക്കാനോ സഹായിച്ചാല്‍ അത് കുറ്റകരമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതിവിധികളും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പിണറായി വിജയന്‍, മകള്‍ ടി വീണ, മരുമകനും മുന്‍ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇ.ഡി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. സിഎംആര്‍എല്‍ കമ്പനിയിലെ പൊതു ഓഹരി ഉടമകളെയും 13 ശതമാനം ഓഹരിയുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെയും വഞ്ചിച്ചാണ് പണം തട്ടിയെടുത്തതെന്ന് കത്തില്‍ പറയുന്നു.

കോഗ്‌നിസബിള്‍ കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി ഉത്തരവുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എഫ്‌ഐആര്‍ ഇടാതിരിക്കുന്നത് കുറ്റവാളികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും പണം കൈവശം വെക്കാനും സമയം നല്‍കുമെന്നും ഇഡിയുടെ കത്തില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !