പത്തനംതിട്ട: തിരുവല്ല നിരണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനം കേട്ടാണ് പ്രദേശവാസികളടക്കം ഓടിയെത്തിയത്. ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ജോസിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. അടുക്കളയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് ഫ്രിഡ്ജ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ വീടിന്റെ ഭിത്തിയടക്കം തകർന്നു. മേല്‍ക്കൂരയും പാത്രങ്ങളുമടക്കം കത്തിനശിച്ചു. ഭിത്തിയടക്കം ഇളകിപ്പോകുകയും ചെയ്തു.അടുക്കളയുടെ ഭാഗത്തേക്ക് തീ പടർന്നില്ല. ഇവിടെ ഗ്യാസ് കുറ്റിയടക്കം വെച്ചിരുന്നു. അവിടേക്ക് തീ പടരാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. അതേ സമയം വീട് വാസയോഗ്യമല്ലാത്ത വിധത്തില്‍ കത്തിനശിച്ച അവസ്ഥയിലാണ്. തിരുവല്ലയില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.