ഉത്തർപ്രദേശ്: സ്വകാര്യ ആശുപത്രിയില്‍ മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങള്‍ക്കിടെ ചുമച്ചു. യുപിയിലെ ഗോരഖ്പുരിലാണ് സംഭവം.
ദഖിലി ഗ്രാമത്തിലെ ലളിതാദേവി എന്ന സ്ത്രീയാണ് മരണാനന്തര ചടങ്ങുകള്‍ക്കിടെ ബോധം വന്നത്. ഉടൻ തന്നെ ബന്ധുക്കള്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു ലളിതാദേവി. ആദ്യം സ്വകാര്യ ഡോക്ടറെ സമീപിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ബർഹല്‍ഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്ക രക്തസ്രാവമാണെന്ന് സംശയിച്ച ഡോക്ടർമാർ തുടർ ചികിത്സയ്ക്കായി ഗോരഖ്പുരിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.
ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ലളിതാദേവി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി ബന്ധുക്കള്‍ ഗ്രാമത്തിലേക്ക് മടങ്ങി. തുടർന്ന് വീട്ടില്‍ അന്ത്യകർമങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
മുളകൊണ്ടുള്ള ശവമഞ്ചം തയ്യാറാക്കി ചടങ്ങുകള്‍ നടത്തുന്നതിനിടെ കുടുംബത്തിലെ സ്ത്രീകള്‍ ലളിതാദേവിയുടെ വായില്‍ തുളസിവെള്ളം ഒഴിച്ചു. ഇതിനുപിന്നാലെ ഇവർ പെട്ടെന്ന് ചുമയ്ക്കാൻ തുടങ്ങുകയായിരുന്നു. ഇതുകണ്ട് അമ്പരന്ന ബന്ധുക്കള്‍ ഉടൻതന്നെ ലളിതാദേവിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.