ചരിത്രപ്രസിദ്ധമായ ജന്തർമന്തർ ഇനി സമരവേദി അല്ല: ജന്തർ മന്തറിന് പൂട്ടിടാൻ ഡൽഹി പൊലീസ്; പകരം മൂന്ന് പുതിയ വേദികൾ,

ചരിത്രപ്രസിദ്ധമായ ജന്തർമന്തർ ഇനി സമരവേദി അല്ല: ജന്തർ മന്തറിന് പൂട്ടിടാൻ ഡൽഹി പൊലീസ്; പകരം മൂന്ന് പുതിയ വേദികൾ,

ദില്ലി : ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ സമരവേദിയായ ജന്തർമന്തറിന് പൂട്ടിടാൻ ഡൽഹി പൊലീസ്. പാർലമെന്റിന് സമീപമുള്ള ഈ ഇടുങ്ങിയ റോഡിൽ ഇനി സമരങ്ങൾ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് പ്രഖ്യാപിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും വിദ്യാർഥികളും തൊഴിലാളികളുമടക്കം നിരവധി ആളുകൾ സമരങ്ങൾക്കായി ആശ്രയിച്ചിരുന്ന പ്രധാന കേന്ദ്രമാണ് ഇല്ലാതാകുന്നത്.

കഴിഞ്ഞ വേനൽക്കാലത്ത് ജെൻസെഡ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ‘കോക്രോച്ച് ജന്താ പാർട്ടി’യുടെ (സി.ജെ.പി) വലിയ പ്രതിഷേധത്തിന് ജന്തർമന്തർ വേദിയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ അണിനിരന്നത്. തുടർന്ന് മന്ത്രിക്ക് രാജി വെക്കേണ്ടി വരികയും ചെയ്തു. ഇതിനുപിന്നാലെ പൊലീസ് ഈ പ്രദേശം പൂർണമായും ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകയായിരുന്നു.

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് മതിയായ സൗകര്യങ്ങളുള്ള പുതിയ സമരകേന്ദ്രങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ജന്തർമന്തറിന് പകരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് ബദൽ സ്ഥലങ്ങളിൽ രണ്ടെണ്ണം പാർലമെന്റിൽ നിന്ന് വളരെ അകലെയാണ്. മറ്റൊന്നാകട്ടെ രാംലീലാ മൈതാനമാണ്. ദിവസേന വലിയ തുക വാടക ഈടാക്കുന്ന ഈ സ്ഥലങ്ങളിൽ സാധാരണക്കാർക്ക് സമരങ്ങൾ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല.

1993 മുതൽ ഔദ്യോഗിക സമരകേന്ദ്രമായി മാറിയ ജന്തർമന്തർ, 1984 ലെ ഭോപ്പാൽ ദുരന്തബാധിതർ മുതൽ ഒരേയൊരു ആവശ്യവുമായി എത്തിയ സാധാരണക്കാർ വരെ നീതിക്കായി ശബ്ദമുയർത്തിയ ഇടമാണ്. എന്നാൽ നിലവിൽ ഇരുവശങ്ങളും വലിയ ബാരിക്കേഡുകൾ തീർത്ത് നൂറുകണക്കിന് അർദ്ധസൈനികരെ കാവൽ നിർത്തിയിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്ന ഈ ഇടമാണ് ഇപ്പോൾ അധികൃതർ അടച്ചുപൂട്ടുന്നത്.

ജന്തർമന്തർ സമരവേദി അല്ലാതായി മാറുന്നതിനെതിരെ ഇതിനകം വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജികൾ നിലവിലുണ്ട്. ജന്തർമന്തർ ജനങ്ങളുടേതാണെന്നും അത് തിരിച്ചുപിടിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഈ വേദിയിൽ ഇനി സമരത്തിരക്കുകൾ തിരികെ വരുമോ എന്ന ആശങ്കയിലാണ് ജനങ്ങളും ആക്ടിവിസ്റ്റുകളും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network