പുലര്‍ച്ചെ വൻ നാശം വിതച്ച്‌ 'അര്‍ണബ്:!നാടിനെ മുള്‍മുനയില്‍ നിര്‍ത്തി രൗദ്രഭാവം കരതൊടുംമുൻപേ തകര്‍ന്നടിഞ്ഞ് തീരമേഖല,അടിയന്തര സുരക്ഷാ നടപടികളുമായി അധികൃതർ,

പുലര്‍ച്ചെ വൻ നാശം വിതച്ച്‌ 'അര്‍ണബ്:!നാടിനെ മുള്‍മുനയില്‍ നിര്‍ത്തി രൗദ്രഭാവം കരതൊടുംമുൻപേ തകര്‍ന്നടിഞ്ഞ് തീരമേഖല,അടിയന്തര സുരക്ഷാ നടപടികളുമായി അധികൃതർ,

ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന അർണബ് ചുഴലിക്കാറ്റിന്റെ ബാഹ്യഭാഗം കരതൊട്ടു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുലർച്ചെയോടെ കരയിലെത്തുമെന്നാണ് സൂചന.

ചുഴലിക്കാറ്റിന്റെ വരവിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനാഡ ജില്ലകളില്‍ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വിശാഖപട്ടണത്ത് 206 മരങ്ങള്‍ കടപുഴകി വീണു. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചതായും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റ് കരയിലെത്തുന്നതിനു മുൻപുതന്നെ നാശനഷ്ടങ്ങള്‍ വർധിച്ചതോടെ അധികൃതർ അടിയന്തര സുരക്ഷാ നടപടികള്‍ ശക്തമാക്കി.

അപകടസാധ്യത കണക്കിലെടുത്ത് ആറ് ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതബാധിതർക്കായി ഏകദേശം 2,000 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും അടിയന്തര സഹായം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ തുടരുകയാണ്.

അതേസമയം, തമിഴ്‌നാട്ടിലും കടല്‍ പ്രക്ഷുബ്ധമാണ്. അർണബ് ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കരതൊടുന്നതോടെ മഴയും കാറ്റും കൂടുതല്‍ ശക്തമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. തീരദേശ ജില്ലകളില്‍ ജാഗ്രത തുടരുന്നതിനിടെ, ചുഴലിക്കാറ്റിന്റെ തുടർന്നുള്ള നീക്കവും അതിന്റെ ആഘാതവും അധികൃതർ നിരീക്ഷിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network