തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ.
സർക്കാരിന്റെ മുൻഗണന വിഷൻ സമുദ്രക്ക് ആണെന്നും എന്നാല്‍ അതിന് മുൻപേ നടപ്പിലാക്കേണ്ടതാണ് അതിവേഗ റയില്‍ എന്നും ഇ ശ്രീധരൻ പറഞ്ഞു. എന്റെ പദ്ധതി നടപ്പിലാക്കണം എന്നല്ല, കേരളത്തില്‍ അതിവേഗ റായില്‍പാത വേണം. വിദഗ്ധ സമിതിക്ക് വിട്ട് സമയം കളയരുത്. മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.സർക്കാറിന്റെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ്. എന്റെ രാഷ്ട്രീയമാണ് തടസമെന്ന് കരുതുന്നില്ല. കേരളത്തില്‍ റയില്‍ കണക്ടിവിറ്റി ഉള്ള രണ്ടാം നഗരങ്ങള്‍ വരും. അടുത്ത ആഴ്ച കൊച്ചിയിലും പ്രചാരണ പരിപാടി സംഘടിപ്പിക്കും. അതിവേഗ പാത പോകുന്ന എല്ലാ ഇടത്തും പ്രചാരണം നടത്താൻ നീക്കമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.